ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.
September 29, 2026
ഓപ്പറേഷന്‍ തൂഫാന്‍-2.0- ലഹരി വിരുദ്ധ ജനജാഗ്രത ക്യാമ്പയിന്‍റെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഗീതാദേവിയുടെ അദ്ധ്യക്ഷതയില്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സി.ആർ.ദിൻരാജ് നിര്‍വ്വഹിച്ചു. തൂഫാന്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തൂഫാന്‍ വാരിയേഴ്സ് ബാഡ്ജ് വിതരണം അടൂർ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശ്രീ.രാജീവ് നിര്‍വ്വഹിച്ചു. ക്യാമ്പയിനില്‍ ഓപ്പറേഷന്‍ 2.0 - ലഹരി വിരുദ്ധ ജനജാഗ്രത ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം പ്രദര്‍ശിപ്പിക്കുകയുണ്ടായി. യോഗത്തില്‍ അടൂർ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ , പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,പഞ്ചായത്ത് ജീവനക്കാര്‍, വിവിധ സ്കൂള്‍ ജീവനക്കാര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുമാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ സാംസ്ക്കാരിക മേഖല പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ. മുരളീ മോഹൻ കൃതജ്ഞത അര്‍പ്പിച്ചു.