VB-G RAM G പദ്ധതി
VB–G RAM G Mission
വികസിത് ഭാരത് – തൊഴിലിനും ജീവനോപാധിക്കുമുള്ള ഗ്യാരണ്ടി മിഷൻ (ഗ്രാമീൺ)
തൊഴിൽ ഗ്യാരണ്ടി
വർഷത്തിൽ 100+ ദിനം
വേതന കൈമാറ്റം
Direct DBT അക്കൗണ്ടിലേക്ക്
പദ്ധതി ആസൂത്രണം
ഗ്രാമസഭ നിർവ്വഹണം
സുതാര്യത
സോഷ്യൽ ഓഡിറ്റിംഗ്
01
ലക്ഷ്യങ്ങളും കാഴ്ചപ്പാടും
- ഗ്രാമീണ മേഖലയിലെ നിർദ്ധന കുടുംബങ്ങൾക്ക് നിയമപരമായ തൊഴിൽ സുരക്ഷ ഉറപ്പാക്കുക.
- സുസ്ഥിരമായ ഗ്രാമീണ ആസ്തികൾ (Sustainable Assets) സൃഷ്‌ടിച്ച് സാമ്പത്തികരംഗം ശക്തിപ്പെടുത്തുക.
- സ്ത്രീകൾക്ക് മുൻഗണന നൽകി ലിംഗസമത്വവും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുക.
- തൊഴിൽ തേടിയുള്ള ഗ്രാമീണ കുടിയേറ്റം പൂർണ്ണമായി ലഘൂകരിക്കുക.
02
പ്രധാന പ്രവർത്തന മേഖലകൾ
- ജലസംരക്ഷണം: കിണർ റീചാർജിംഗ്, മഴവെള്ള സംഭരണികൾ, കുളങ്ങളും തോടുകളും ശുചീകരിക്കൽ.
- കൃഷി അനുബന്ധം: ഫലവൃക്ഷത്തൈ നടീൽ, നെൽവയൽ സംരക്ഷണം, കമ്പോസ്റ്റ് പ്ലാന്റുകൾ.
- മൃഗസംരക്ഷണം: തൊഴുത്തുകൾ, ആട്ടിൻകൂടുകൾ, കോഴിക്കൂടുകൾ നിർമ്മാണം.
- ശുചിത്വം: ഡ്രെയിനേജ് സംവിധാനം, ഗ്രാമീണ റോഡ് പുനരുദ്ധാരണം.
03
തൊഴിൽ കാർഡിനുള്ള യോഗ്യതകൾ
- ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള കുടുംബത്തിലെ അംഗമായിരിക്കണം.
- അപേക്ഷകന് 18 വയസ്സ് തികഞ്ഞിട്ടുണ്ടായിരിക്കണം.
- അകുശല (Unskilled) ജോലികൾ ചെയ്യാൻ താല്പര്യമുള്ളവരാകണം.
- രേഖകൾ: ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ.
04
പഞ്ചായത്തിന്റെ ചുമതലകൾ
- അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനകം ജോബ് കാർഡ് വിതരണം ചെയ്യൽ.
- തൊഴിൽ അപേക്ഷ നൽകിയാൽ നിശ്ചിത സമയത്തിനകം ജോലി അനുവദിക്കൽ.
- തൊഴിലിടങ്ങളിൽ കുടിവെള്ളം, പ്രഥമശുശ്രൂഷ, തണൽ സൗകര്യങ്ങൾ ഒരുക്കൽ.
- തൊഴിൽ നൽകാൻ വൈകിയാൽ തൊഴില്ലായ്മ വേതനം ഉറപ്പാക്കൽ.
05
വേതനവും സുതാര്യതയും
- നേരിട്ടുള്ള വേതനം: കൂലി തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് (DBT) നേരിട്ടെത്തും.
- കൃത്യ സമയത്ത്: പ്രവൃത്തി പൂർത്തിയാക്കി 15 ദിവസത്തിനകം വേതനം നൽകും.
- സോഷ്യൽ ഓഡിറ്റ്: പദ്ധതി സുതാര്യതയ്ക്ക് ഗ്രാമസഭ നേതൃത്വം നൽകും.
- ഡിജിറ്റൽ ഹാജർ: ആപ്പ് വഴി മസ്റ്റർ റോൾ രേഖപ്പെടുത്തും.
06
അപേക്ഷയും പരാതി പരിഹാരവും
- ഗ്രാമപഞ്ചായത്ത് ഓഫീസിലോ വാർഡ് ക്യാമ്പുകളിലോ നേരിട്ട് അപേക്ഷിക്കാം.
- കുടുംബശ്രീ എഡിഎസ് (ADS) വഴിയും അപേക്ഷ സമർപ്പിക്കാം.
- തൊഴിൽ ലഭിക്കാത്തപക്ഷം സെക്രട്ടറിക്കോ ഒംബുഡ്‌സ്മാനോ പരാതി നൽകാം.
- പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് വഴി സ്ഥിതിവിവരങ്ങൾ അറിയാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, വാർഡ് മെമ്പർ അല്ലെങ്കിൽ തൊഴിലുറപ്പ് സെക്ഷനുമായി ബന്ധപ്പെടുക.